കിങ്ങിണി എന്നാണ് അവളുടെ പേര് .വെള്ളയില്‍ മഞ്ഞനിറത്തോട് കൂടിയ അവള്‍ക്കു നല്ല ചാരനിറത്തിലെ കണ്ണുകളായിരുന്നു ..കണ്ണുകളില്‍ കുട്ടിത്തവും കുസൃതിയും നിറഞ്ഞു നിന്നു.വാലിനു മഞ്ഞനിറം .കണ്ണുകളില്‍ കണ്മഷിയിട്ട പോലെ നീട്ടിയെഴുതിയ അടയാളം . ഒരു വയസ് പ്രായം ..
കിങ്ങിണി അവളാണോ അവനാണോ എന്ന് എനിക്കിപ്പോഴും സംശയം ആണ് ..എനിക്ക് പെണ്‍കുട്ടികളോടുള്ള ഇഷ്ടം കാരണം ഞാന്‍ എനിക്ക് സ്നേഹം തോന്നുന്നവയെ ഒക്കെ ഏതെങ്കിലും പെണ്‍ തനിമയുള്ള പേരിട്ടായിരിക്കും വിളിക്കുക ..അതുകൊണ്ടാണവള്‍ക്ക് ഞാന്‍ കിങ്ങിണി എന്നു പേരിട്ടത് ..
അത് പറഞ്ഞപ്പോഴാണ് വേറൊരു കാര്യം ഓര്‍ത്തത് .കിങ്ങിണിയുണ്ടാകുന്നതിനു മുന്‍പ് ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നത് ചന്തു ആയിരുന്നു .അമ്മയാണതിന് പേരിട്ടത്. അമ്മയ്ക്ക് ആണ്‍കുട്ടികളെ ഇഷ്ടമായത് കൊണ്ടാവാം ആ പേരിട്ടത് . പക്ഷെ ഞാന്‍ അതിനെ ചോദ്യം ചെയ്തില്ല .ഞാനും ആ പേര് ചൊല്ലിത്തന്നെ അതിനെ വിളിച്ചു .ഞാന്‍ ഹോസ്റ്റലില്‍ പോയപ്പോള്‍ അമ്മയും ചന്തുവും തനിച്ചായി ,അങ്ങനെ കാലം തള്ളി നീക്കുന്നതിനിടയിലാണ് ഒരു നഗ്നസത്യം ഞങ്ങള്‍ തിരിച്ചറിയുന്നത് .ചന്തു ആണല്ല പെണ്ണാണ് .ആ നഗ്ന സത്യം അമ്മ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ് . ഞങ്ങളുടെ അലമാരയില്‍ ചന്തുവിന്റെ പ്രസവം കഴിഞ്ഞപ്പോള്‍, ആ വൈകിയ വേളയില്‍ അമ്മ ഒരു ഞെട്ടലോടെ ആ സത്യം തിരിച്ചറിഞ്ഞു .അന്ന് തന്നെ ഫോണ്‍ ചെയ്ത് അമ്മ ആ ഞെട്ടിപ്പിക്കുന്ന സത്യം എന്നെ അറിയിക്കുകയുണ്ടായി .അന്ന് ഒരു ഞെട്ടലോടെ ഞാന്‍ പൊട്ടിച്ചിരിച്ചു .
ചന്തു
അന്ന് ചന്തു ഞങ്ങള്‍ക്ക് തന്ന സമ്മാനമാണ് കിങ്ങിണി .കിങ്ങിണിയെ കൂടാതെ പപ്പിയും ഉണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍ .പക്ഷെ ഡിസംബര്‍ മാസത്തെ കോച്ചുന്ന തണുപ്പില്‍ പനിച്ചു വിറച്ച് പപ്പി ചത്ത് പോയി .പപ്പിയുടെ മൃത ശരീരം ഞാന്‍ കണ്ടില്ല .അമ്മയാണ് അതിന്റെ കുഴിച്ചു മൂടല്‍ ചടങ്ങുകള്‍ നിര്‍വഹിച്ചത് ..
ആ തണുപ്പത്ത് അതിന്റെ ശരീരം മരവിച്ചു കട്ടിയായി പോയിരുന്നതായി അമ്മ എന്നോട് പറഞ്ഞു ..പപ്പിയ്ക്ക് അത്ര ഭംഗിയും കുസൃതിത്തരങ്ങളും ഒന്നും ഇല്ലാഞ്ഞതിനാല്‍ എനിക്ക് അത്ര വിഷമം ഒന്നും തോന്നിയുമില്ല ..പക്ഷെ പപ്പിയുടെ വേര്‍പ്പാട് കിങ്ങിണിയെ വേദനിപ്പിച്ചുവെന്നെനിക്ക് തോന്നി ..കിങ്ങിണി എപ്പോഴും പപ്പിയുടെ പുറത്ത് കയറി ഇരുന്നാവും ഉറങ്ങുക ..ചിലപ്പോഴൊക്കെ അവര്‍ പരസ്പരം സ്നേഹ പ്രകടനങ്ങള്‍ നടത്തുന്നതും കാണാറുണ്ടായിരുന്നു ..പപ്പിയെ അന്വേഷിച്ച് കിങ്ങിണി പലയിടത്തും അലഞ്ഞു നടന്നു .ഇപ്പോഴും കിങ്ങിണി അറിഞ്ഞിട്ടില്ല പപ്പി ഈ ഭൂമിയില്‍ ഇല്ലെന്നു ..
പപ്പിയുടെ വേര്‍പാടിന് ശേഷമാണ് കിങ്ങിണി ഞങ്ങളോട് കൂടുതല്‍ അടുത്തത് ..അമ്മയാണ് കിങ്ങിണിയെ എടുക്കാന്‍ എന്നെ പഠിപ്പിച്ചത് ..ആദ്യമൊക്കെ എനിക്കൊരുതരം വെറുപ്പായിരുന്നു അതിന്റെ ശരീരത്ത് സ്പര്‍ശിക്കുമ്പോള്‍ ..അമ്മ അതിനെ വാരിയെടുക്കുന്നത് കണ്ട് ഞാനും അനുകരിച്ചു ..പിന്നീട് കിങ്ങിണിയെ എപ്പോഴും എടുക്കുന്നതെന്തിനെന്നു ചോദിച്ചു അമ്മ എന്നെ വഴക്ക് പറയുവാന്‍ തുടങ്ങി .അതിനു ഞാന്‍ സ്വസ്ഥത കൊടുക്കുന്നില്ലെന്നായിരുന്നു അമ്മയുടെ പരാതി ..
ശരിക്കും കിങ്ങിണി ഒരു കളിക്കുടുക്ക തന്നെയായിരുന്നു ..അമ്മ വീടിനകത്ത് കൂടി നടക്കുമ്പോഴൊക്കെ അമ്മയുടെ സാരിത്തുമ്പ് അവള്‍ ചാടി പിടിക്കുമായിരുന്നു ..അവളെ കൂടുതല്‍ സുന്ദരിയാക്കാന്‍ വേണ്ടി ചേച്ചി കന്യാകുമാരിയില്‍ നിന്ന് വാങ്ങി വന്ന കുങ്കുമം ഞാനവളുടെ നെറ്റിയില്‍ തൊടുവിച്ചു ..ആ മഞ്ഞ കലര്‍ന്ന വെള്ള നെറ്റി മേല്‍ കുങ്കുമം കൂടി ആയപ്പോള്‍ അവള്‍ കൂടുതല്‍ സുന്ദരിയായി ..പക്ഷെ അവള്‍ അധിക നേരം അത്രക്ക് സുന്ദരിയായിരിക്കാന്‍ കൂട്ടാക്കിയില്ല ..അവളുടെ കൈകള്‍ കൊണ്ടവള്‍ ആ കുങ്കുമപൊട്ട് തുടച്ചു കളഞ്ഞു ..
ശരിക്കും കിങ്ങിണി ഒരു കളിക്കുടുക്ക തന്നെയായിരുന്നു ..അമ്മ വീടിനകത്ത് കൂടി നടക്കുമ്പോഴൊക്കെ അമ്മയുടെ സാരിത്തുമ്പ് അവള്‍ ചാടി പിടിക്കുമായിരുന്നു ..അവളെ കൂടുതല്‍ സുന്ദരിയാക്കാന്‍ വേണ്ടി ചേച്ചി കന്യാകുമാരിയില്‍ നിന്ന് വാങ്ങി വന്ന കുങ്കുമം ഞാനവളുടെ നെറ്റിയില്‍ തൊടുവിച്ചു ..ആ മഞ്ഞ കലര്‍ന്ന വെള്ള നെറ്റി മേല്‍ കുങ്കുമം കൂടി ആയപ്പോള്‍ അവള്‍ കൂടുതല്‍ സുന്ദരിയായി ..പക്ഷെ അവള്‍ അധിക നേരം അത്രക്ക് സുന്ദരിയായിരിക്കാന്‍ കൂട്ടാക്കിയില്ല ..അവളുടെ കൈകള്‍ കൊണ്ടവള്‍ ആ കുങ്കുമപൊട്ട് തുടച്ചു കളഞ്ഞു ..
എന്റെ കളിപ്പാട്ടമായി കിങ്ങിണി മാറി .ഞാനെന്തു ചെയ്താലും അവളെന്നെ ഒന്നും ചെയ്തില്ല ..വാതിലിന്റെ മറവില്‍ ചെന്ന് നിന്ന് പതിയെ കാല്‍പെരുമാറ്റം കേള്‍പ്പിക്കുമ്പോള്‍ അവള്‍ പേടിച്ചെവിടെയെങ്കിലും ചെന്ന് ഒളിച്ചിരിക്കും ..എന്നിട്ട് ഞാന്‍ അടുത്തേക്ക് ചെല്ലുമ്പോള്‍ വാലും പൊക്കി ഓടും ..ഞാന്‍ എവിടെയെങ്കിലും പോയിട്ട് തിരിച്ചു വീട്ടിലേക്കു വരുമ്പോള്‍ എന്നെ കളിയ്ക്കാന്‍ കൂട്ടാനായി അവള്‍ എവിടുന്നെങ്കിലും പെട്ടെന്ന് ഓടിച്ചാടി വരും ..
പിന്നെ ഏറ്റവും രസകരമായ കാര്യം മറ്റൊന്നാണ് .രാവിലെ മീനും കൊണ്ട് മീന്‍കാരാരെങ്കിലും റോഡിലൂടെ പോയാല്‍ അവള്‍ തത്ക്ഷണം വീട്ടിന്റെ പുറത്ത് കടന്നു റോഡിലെത്തും ..മീന്‍ വരുന്നോ എന്നറിയാന്‍ കിങ്ങിണിയെ നോക്കിയാല്‍ മതിയെന്നാണ് അമ്മ പറയുന്നത് ..
ആദ്യമൊക്കെ ഞങ്ങള്‍ കിങ്ങിണിക്ക് ഭക്ഷണം കൊടുത്തിരുന്നത് കടലാസിന്മേല്‍ വച്ചാണ് .പിന്നെ ഞങ്ങള്‍ ഉപയോഗിക്കാതിരുന്ന ഒരു മെലാമിന്‍ പ്ലേറ്റ് കിങ്ങിണിക്കായി ഞാന്‍ മാറ്റി വച്ചു.എന്നും അതിലായിരുന്നു അവള്‍ ചോറും മീനും കൂട്ടി മൃഷ്ടാനം ഭോജിച്ചിരുന്നത് ..
കിങ്ങിണിയുടെ പുറത്തെ സഞ്ചാരം വളരെ കുറവാണ് .അത് മറ്റൊന്നും കൊണ്ടല്ല .സഹജീവികളെ പേടിയായത് കൊണ്ട് മാത്രമാണ് .ഒരു ദിവസം ഒരു കണ്ടന്‍ പൂച്ചയെ കണ്ട കിങ്ങിണി ഞങ്ങളുടെ കൊന്നത്തെങ്ങിന്റെ പകുതിയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത് ..
ഞങ്ങള്‍ ടിവി കാണുമ്പോള്‍ അവളും ഞങ്ങളോടൊപ്പം വന്നു ടിവി കാണും ..ടിവി മേലുള്ള അവളുടെ സൂക്ഷ്മനിരീക്ഷണം വളരെ രസകരമാണ് ..ചില സമയം അവളെ ചൊടിപ്പിക്കാനായി ഞാന്‍ അനിമല്‍ പ്ലാനെറ്റ് വച്ചു കൊടുക്കും .അവയിലെ പറന്നു പോകുന്ന പക്ഷികളെയൊക്കെ അവള്‍ ചാടി പിടിക്കാനായും ..ടിവി തല്ലിപ്പൊളിക്കുമോ എന്ന് ഞാനൊരു വട്ടം ഭയക്കുകയും ചെയ്തു .
അങ്ങനെ കിങ്ങിണി പെണ്ണാണെന്ന് വിചാരിച്ചിരിക്കെ അമ്മയ്ക്ക് ഒരു ദിവസം ഒരു ബോധോദയം ഉണ്ടായി ..കിങ്ങിണിയുടെ വാലിന്റെ കീഴെ മണി പോലത്തെ ഒരു സാധനം അമ്മ കണ്ടെത്തിയിരിക്കുന്നു ..അതുകൊണ്ട് തന്നെ കിങ്ങിണി പെണ്ണാണെന്ന എന്റെ കണക്കുകൂട്ടല്‍ തെറ്റാണത്രെ ..അങ്ങനെ എനിക്ക് തെല്ലു സങ്കടമുണ്ടായി ..പിന്നെ കിങ്ങിണിയുടെ കുസൃതിത്തരങ്ങളും കളികള്‍ക്കുമിടയില്‍ ഒരു ലിംഗവിവേചനം കിങ്ങിണിയോട് കാണിക്കാന്‍ എനിക്ക് തോന്നിയില്ല ..ഞാന്‍ കിങ്ങിണിയെ അവളെന്ന് തന്നെ സംബോധന ചെയ്തു വന്നു ..
അതിനിടയില്‍ ഒരു ദിവസം ഞങ്ങള്‍ രാവിലെ കതകു തുറന്നപ്പോള്‍ കണ്ട കാഴ്ച ഹൃദയ ഭേദകമാണ് . കിങ്ങിണി നനഞ്ഞു കുഴഞ്ഞു വിറച്ചു പടിയില്‍ കിടക്കുന്നു ..അമ്മ വാതില്‍ തുറന്നപ്പോഴെക്കും അവള്‍ അകത്തു കയറി അടുക്കള വശത്തെ വാതില്‍ക്കല്‍ ഇട്ടിരിക്കുന്ന ചവിട്ടു മെത്തയില്‍ ചുരുണ്ട് കൂടി ഒരേ കിടപ്പ് .അതെങ്ങനെ സംഭവിച്ചെന്നു ഞാനും അമ്മയും അന്ധാളിച്ചു..ഞങ്ങളോട് ശത്രുതയുള്ള അപ്പുറത്തെ വീട്ടുകാര്‍ പ്രതികാരം വീട്ടിയതാണെന്ന് ഞങ്ങള്‍ തെറ്റിദ്ധരിച്ചു ..പിന്നീടാണറിയുന്നത് കിങ്ങിണി കിണറ്റില്‍ വീണ വിവരം .കിങ്ങിണി ഞങ്ങളുടെ തൊട്ടു മുമ്പിലത്തെ വീട്ടിലെ കിണറ്റില്‍ ചാടിയത്രേ ..വളരെ ദിവസങ്ങള്‍ക്കു ശേഷമാണ് കിണറ്റില്‍ ചാടിയ സംഭവം അറിയുന്നത് ..എന്തോ ഭാഗ്യത്തിന് രക്ഷപ്പെട്ടതാണെന്നാണ് അപ്പുറത്തെ വീട്ടുകാര്‍ ഞങ്ങള്‍ക്ക് തന്ന വിവരം .എന്തായാലും ഒന്നും പറ്റിയില്ലല്ലോ എന്ന് ഞങ്ങള്‍ ആശ്വസിച്ചു ..ഈ സംഭവത്തിനു ശേഷം അമ്മ നല്ല കട്ടിയുള്ള നൈലോണ്‍ തുണി വാങ്ങി ഞങ്ങളുടെ കിണറിനു മുകളില്‍ കെട്ടിയടച്ചു .ഇനി ഞങ്ങളുടെ കിണറു കണ്ടിട്ട് അവള്‍ക്ക് ചാടാന്‍ തോന്നണ്ടല്ലോ ..
ഒരു ദിവസം ഒരു ഉച്ചയുറക്കവും കഴിഞ്ഞു ഞാനും അമ്മയും ഉണര്‍ന്നു ..സാധാരണ ഞങ്ങളുടെ സോഫയിലോ ചവിട്ടുമെത്തകളിലോ കിടക്കാറുള്ള കിങ്ങിണിയെ ഞാന്‍ പലയിടങ്ങളിലും അന്വേഷിച്ചിട്ട് എനിക്ക് കണ്ടെത്താന്‍ പറ്റിയില്ല ..എവിടെയും ഒരനക്കവുമില്ല ..കുറെ നേരം കഴിഞ്ഞപ്പോളാണ് പരിചിതമല്ലാത്ത ഒരു വസ്തു ഞങ്ങളുടെ ഷോ കെയ്സില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് ഞാന്‍ കണ്ടത് ..നോക്കുമ്പോഴുണ്ട് ഉറക്കച്ചടവോടെ കിങ്ങിണി എഴുന്നേല്‍ക്കുന്നു ..ആ കൗതുകകരമായ കാഴ്ച ഞങ്ങളെ ഏറെ നേരം ചിരിപ്പിച്ചു ..
അങ്ങനെ ഓരോ ദിവസങ്ങളും കിങ്ങിണിയുമൊത്ത് ഞാനും അമ്മയും സന്തോഷത്തോടെ ജീവിച്ചു പോന്നു ..കിങ്ങിണി എന്റെ കുഞ്ഞനുജത്തി ആണെന്ന് പോലും ഞാന്‍ അമ്മയോട് പറയാറുണ്ടായിരുന്നു ..
അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛന്റെ ഫോണ്‍ വന്നു ..എന്നെയും അമ്മയെയും ദുബായിലേക്ക് പറിച്ചു നടാന്‍ പോകുന്നു ..ആ വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടി ..എനിക്ക് എന്റെ വീടും വീട്ടുകാരെയും നാട്ടുകാരെയും വിട്ടുപോകുന്നതില്‍ ഒരു താത്പര്യവുമില്ലയിരുന്നു ..അമ്മയ്ക്കെന്തായാലും സന്തോഷമായി ..അമ്മ ആ വാര്‍ത്ത കേള്‍ക്കാനായി കുറെ നാളായി കൊതിച്ചിരുന്നതാണ്..അമ്മ അടക്കാനാവാത്ത സന്തോഷം പ്രകടിപ്പിച്ചു ..എന്റെ സങ്കടം കരച്ചിലിന്റെ വക്കോളമെത്തി ..
പക്ഷെ ഒരു പറിച്ചു നടല്‍ കൂടിയേ തീരു എന്ന് അച്ഛന്‍ വാശി പിടിച്ചു ..ഞാന്‍ അവസാനം മനസ്സില്ലാമനസ്സോടെ സമ്മതിച്ചു ..എന്റെ വീട്ടില്‍ എന്റെ കട്ടിലില്‍ എനിക്ക് കിടന്നുറങ്ങാന്‍ പറ്റുന്ന ഓരോ ദിവസങ്ങളും വേഗത്തില്‍ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു ..കിങ്ങിണിയുടെ കുസൃതിത്തരങ്ങളും കളികളും ഓരോ ദിവസം കഴിയുംതോറും കൂടിക്കൂടി വന്നു .
കിങ്ങിണിയെയും ഞങ്ങളുടെ കൂട്ടത്തില്‍ കൊണ്ട് വരാന്‍ ഞാനൊരു പരിശ്രമം നടത്തി നോക്കി ..
പക്ഷെ അതിനായി കുറെ കടമ്പകള്‍ കടക്കണമായിരുന്നു ..എന്റെ ആവശ്യം വെറും കുട്ടിത്തമായാണ് അച്ഛന്‍ കണ്ടത് ..കിങ്ങിണിയെ കൂടെ കൊണ്ട് പോകുന്നതിനു അവളുടെ പാസ്പോര്‍ട്ടും മേലധികാരികളുടെ കൈയൊപ്പും ഒക്കെ വേണമെന്ന് ഞാന്‍ മനസ്സിലാക്കി ..ഞങ്ങളുടെ പാസ്പോര്‍ട്ട് എടുക്കാന്‍ വേണ്ടി കയറിയിറങ്ങിയ കഷ്ടപ്പാടോര്‍ത്ത് കിങ്ങിണിയുടെ പാസ്പോര്‍ട്ട് എടുക്കാനുള്ള മോഹം ഞാന്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു ..
ഞങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്തു .കൌണ്ട് ഡൌണ്‍ തുടങ്ങി കഴിഞ്ഞു .കിങ്ങിണിയുടെ കളികളും കൂടിക്കൂടി വന്നു ..ബോള്‍ ഐസ് ക്രീമിന്റെ ബോള്‍ ഒക്കെ ഇട്ടു തട്ടി തട്ടി കുതിച്ചു ചാടി അവള്‍ എന്നോടൊപ്പം കളിച്ചു .ഇടക്ക് മേശയുടെയും കസേരയുടെയും കാലുകളില്‍ അവളുടെ കുഞ്ഞു കാലുകള്‍ വന്നിടിക്കുകയും ചെയ്തു .അതൊന്നും കൂസാതെ അവള്‍ പിന്നെയും കുത്തി മറിഞ്ഞു കളിച്ചു . .എനിക്ക് അവളെ പിരിയുന്നതോര്‍ക്കുമ്പോള്‍ ഇടയ്ക്കിടെ കരച്ചില്‍ വന്നു ..ഞങ്ങളുടെ വൈകുന്നേരങ്ങളില്‍ ആത്തിമരത്തിലും മറ്റും ചാടിക്കയറി കളിച്ച് അവള്‍ എന്നെയും അമ്മയെയും രസിപ്പിച്ചു കൊണ്ടിരുന്നു ..
ഒടുവില്‍ എനിക്ക് അവളെ വിട്ടുപിരിയേണ്ട ദിവസമെത്തി .. അവള്‍ അന്നെന്നെ വിട്ടു പിരിഞ്ഞതെയില്ല .. മുഴുവന്‍ സമയവും എന്നോടൊപ്പം കളിച്ചു ....
അന്ന് നേരിയ മഴ ചാറുന്നുണ്ടായിരുന്നു ..സന്ധ്യയെ രാത്രിയുടെ കറുപ്പ് പതിയെപ്പതിയെ മായിക്കുന്നത് ഞാന്‍ കണ്ടു .എന്റെ കണ്ണുകള്‍ സങ്കടം താങ്ങാനാകാതെ കലങ്ങിയിരുന്നു ..ഞാന്‍ എന്റെ സങ്കടം പുറമേ കാട്ടിയില്ല ..അടുത്ത ദിവസങ്ങളിലെ ഈ നനവാര്‍ന്ന സന്ധ്യകള്‍ എനിക്ക് നഷ്ടപ്പെടുമെന്നതോര്‍ത്ത് എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിഞ്ഞു ..
ഞങ്ങള്‍ സാധനങ്ങള്‍ എടുത്തു കൊണ്ട് പുറത്തിറങ്ങിയിട്ടും അവള്‍ പുറത്തേക്കിറങ്ങാന്‍ കൂട്ടാക്കിയില്ല ..ഒടുവില്‍ അമ്മ അവളെ വാരിയെടുത്തു പുറത്താക്കി കതകടച്ചു ..എത്ര മായ്ച്ചാലും കണ്ണുകളില്‍ നിന്ന് മായാത്ത രംഗമായിരുന്നു അത് .. അവളുടെ കണ്ണുകളിലെ കുട്ടിത്തവും കുറുമ്പും അന്ന് കൂടിയതായി എനിക്ക് തോന്നി ..ഞങ്ങള്‍ ഗേറ്റ് പൂട്ടി യാത്രയാകുന്നത് അവള്‍ വരാന്തയില്‍ ഇരുന്നു കണ്ണുകള്‍ ഇടയ്ക്കിടെ വെട്ടിച്ച് നോക്കി കൊണ്ടിരുന്നു ....ഞങ്ങള്‍ അടുത്ത ദിവസം തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയോ അതോ എല്ലാം അറിഞ്ഞു കൊണ്ടുള്ള ഒരു യാത്രയയപ്പോ എന്താണ് ഞാനവളുടെ കണ്ണുകളിലപ്പോള്‍ കണ്ടത് ?
Valare mosam aay poy ath..oru pavam jeeviye..cheating cheating..epo ath evide undakum?pattini kidann chathit undavum alle?DUshtaa.....
മറുപടിഇല്ലാതാക്കൂmanohaaramaaya rachana!!
മറുപടിഇല്ലാതാക്കൂ