അവള്‍ ..സുന്ദരിയായിരുന്നു .എനിക്ക് അവളോട് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട് .ഞാന്‍ ഈ ലോകത്ത് കണ്ടത്തില്‍ ഏറ്റവും സുന്ദരിയായ മുഖം അവളുടെതയിരുന്നു ..എന്റെ പ്രിയപ്പെട്ടത്തില്‍ പ്രിയപ്പെട്ട സുഹൃത്ത് .
അവളുടെ മുടിക്ക് ഇളം ചുരുള്‍ ആയിരുന്നു .എന്റെതും ചുരുണ്ട മുടിയിഴകള്‍ ആയിരുന്നു .പക്ഷെ അവളുടെ മുടിയിഴകള്‍ക്കു താഴ്വാരത്തില്‍ വന്നു പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആയിരുന്നു ..
ഭൗതിക സൗന്ദര്യം എന്നെ പലപ്പോഴും വശീകരിച്ചിട്ടുണ്ട്.
.
പക്ഷെ ആത്മാവിന്റെ യഥാര്‍ത്ഥ സൗന്ദര്യം ഞാന്‍ തിരിച്ചറിഞ്ഞത് അവളിലൂടെ മാത്രം ആയിരുന്നു ..
നിഷ്പക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ പ്രകടിപ്പിച്ച വ്യത്യസ്തമായ ഒരു വ്യക്തിത്വം അവള്‍ക്കുണ്ടായിരുന്നു .അതാണോ എന്നെ കൂടുതല്‍ അവളിലേക്ക് ആകര്‍ഷിച്ചത് ?
ദൂരങ്ങള്‍ മനസുകളെ അടുപ്പിക്കുന്നത് മനസ്സിലാക്കിയതും അവളിലൂടെയാണ് ..
അവളുടെ ആശ്വാസ വാക്കുകള്‍ എന്നെ ജീവിതത്തിന്റെ പടവുകളിലെ മുള്ളുകള്‍ മാറ്റി ആ അനന്തമായ വീഥിയില്‍ പടവെട്ടുവാന്‍ പ്രേരിപ്പിക്കുന്നു ..അവള്‍ ആണെന്റെ യഥാര്‍ത്ഥ സുഹൃത്ത് ..
Nannay............but enthan ee aathmavinte sowndaryam?Paranju tharumo?Athmavum manasum onn ano?
മറുപടിഇല്ലാതാക്കൂമനസ്സ് എന്റെ ചിന്തകള്‍ ഉള്‍പ്പെട്ട ഒരു ലോകം ആണ്. ആത്മാവ് എന്റെ ഹൃദയവും..എന്റെ ആത്മാവ് എന്റെ മനസ്സ് തന്നെയാണോ?.. എന്റെ മനസ്സും ആത്മാവും തമ്മില്‍ പരസ്പരം സംവാദങ്ങള്‍ നടത്താറുണ്ട് .. മനസ്സിലെ ശരി, ആത്മാവിലെ തെറ്റിനു വേണ്ടിയോ, ആത്മാവിലെ ശരി മനസ്സിലെ തെറ്റിന് വേണ്ടിയോ നടത്തുന്നതാണ് ആ സംവാദങ്ങള്‍ ..
മറുപടിഇല്ലാതാക്കൂnalla chanthamund
മറുപടിഇല്ലാതാക്കൂ