2010, ജൂലൈ 20, ചൊവ്വാഴ്ച

ഭ്രാന്തം




മരുഭൂമിയായെന്‍ ജീവിതം,
മരുപ്പച്ച തേടിയെന്‍ സ്വപ്‌നങ്ങള്‍,
പ്രണയിക്കുന്ന കരങ്ങളും,
സാന്ത്വനമെന്ന ഗാനവും,
അങ്ങാ മഹാസാഗരത്തിനപ്പുറം..
തെളിനീരിനായി മഞ്ചമെത്താന്‍,
ഒരു നൂറുവത്സരങ്ങളും..
ദാഹിച്ചു വരളുന്നു, പൊള്ളുന്നു,
ദേഹവും ദേഹിയും ..
ചുടലദൈവങ്ങള്‍ കൊഞ്ഞനം
കുത്തിയും ,കോക്രി കാട്ടിയും
കുടിച്ചെന്‍ കണ്ണുനീര്‍ ..
തളരുന്നിളം കാലുകള്‍..
കൈത്താങ്ങെന്ന പ്രതീക്ഷയും
ഒരു സന്ധ്യയായി,
ചക്രവാളത്തിനപ്പുറം...
രാക്ഷസ താണ്ഡവത്തില്‍,
പൊടിഞ്ഞെന്‍ മണ്‍പടവുകള്‍..
കിരാത ബാണവും പേറി,
നെഞ്ചില്‍ ജീവനെന്ന
ആത്മനിശ്വാസവും ..
ജീവിതം രൌദ്രമായ് ,
പരന്നിരുട്ടെന്‍ പരമാണുവില്‍,
അജ്ഞാതമായി ബോധവും..
ശപിച്ചെന്‍ ജാതകം,
ഞാനെന്ന സത്യത്തെ ..
കൊട്ടിയടച്ച കിളിവാതിലില്‍
പിന്നെയും തേടിയലഞ്ഞു ,
പ്രതീക്ഷയെന്ന പറവയെ..
വട്ടമിട്ടു കീറിപ്പറിച്ചു ,
പരുന്തുകള്‍ പ്രതീക്ഷയെ..
കള്ളിമുള്ളൂകള്‍ കുത്തി
നോവിച്ചു എന്നിലെ മാംസത്തെ..
ഘടികാരത്തിന്‍ കാലൊച്ചകള്‍,
പേടിപ്പിച്ചു ഭാവിയെ..
ഭ്രാന്തമായി മാനസം,
ഭ്രാന്തിയായി ഞാനും,
തെളിനീരിനായി ..

4 അഭിപ്രായങ്ങൾ:

  1. പ്രവാസിയുടെ ജീവിത താളങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ജന്മനാടിനോടുള്ള ആ അഭിനിവേശം ഭ്രാന്തിയാക്കിയിരിക്കുന്നു ഈ കൂട്ടുകാരിയെ. തളച്ചിടപ്പെട്ട ജീവിതത്തിന്റെ കല്‍ വിലങ്ങുകള്‍ പൊട്ടിച്ചെറിയാന്‍ വെമ്പല്‍ കൊള്ളുന്നുവോ.. ആധുനിക കവിതയിലെ 'വിപ്ലവം' ശക്തമായി ഉദ്ധരിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞിരിക്കുന്നു. ശക്തമായ വരികള്‍. അര്‍ത്ഥതലമുള്ള ആശയം.

    ഒരു എഴുതി തെളിഞ്ഞ കവിയുടെ / കവയിത്രിയുടെ ആശയബോധനം ഈ വരികളില്‍ കാണുന്നു. എന്താ പറയ്ക. ഒരു പ്രൊഫഷനല്‍ ടച്.. ഇനിയും എഴുതുക.. മലയാള കവിതയുടെ ഭാവി വാഗ്ദാനം.. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. nattil nalla joli vallathum cheythu jeevicj=hal porayirunno. Any way good

    മറുപടിഇല്ലാതാക്കൂ
  3. മുകളിലെഴുതിയവർ അറിയുന്നോ ഒരു പെൻഡുലത്തിന്റെ ദു:ഖം!?

    മറുപടിഇല്ലാതാക്കൂ
  4. ജീവിതം പലപ്പോഴും ഭ്രാന്ത വഴികളില്‍
    ആകാറുണ്ട്.കവിതയ്ക്ക് ഭാവന തരുന്ന വിഷയം.
    വാക്കുകള്‍ സ്വയം കലരുന്നു. പകരുന്നു.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ