2010, ജൂലൈ 8, വ്യാഴാഴ്‌ച

മഴയ്ക്കായി ..

മൗനത്തിന്റെ നിഴാലായ് നീ ,


മറഞ്ഞു പോയെങ്കിലും സഖേ,


നിനക്കായി വെമ്പുന്നു എന്‍ ലോകം ..


അങ്ങു ദൂരെ, ഒരു ഘാതമകലെ ,


ഇരമ്പുന്ന ഹൃദയവുമായി


കാത്തിരിപ്പു നിന്നെ ..


സഖേ, നിന്റെ കാലൊച്ചകള്‍ തേടി ,


നീ അണയുംമ്പോള്‍ കിളിര്‍ക്കുന്ന നാമ്പുകള്‍ ..


നിന്റെ ഗന്ധത്തിനായ് കൊതിക്കുന്നു …


നിന്‍ കാലൊച്ചകള്‍ ഒരു നേര്‍ത്ത താളമായി ,


നിന്നകലെ ആയിരം ഘാതമകലെ ,


ഞാന്‍ താളം പിടിക്കുമ്പോള്‍ ,


അറിയുന്നുവോ നീ ഈ വിരഹ ദുഃഖം ..


നിന്റെ ആത്മാവിന്റെ ഗന്ധമായ് ,


ആ കുളിര്‍കാറ്റു വീശുമ്പോള്‍ ,


തുടിക്കെന്നതെന്‍ ഭാവന ;


മിടിക്കുന്നതെന്‍ ഹൃദയവും ..


ആയിരം കിനാവുകള്‍ നിനക്കായ് സ്വരുക്കൂട്ടി


നിന്റെ വരവിനായ് …


നിന്നിലലിയുവാന്‍ …


മേഘ ജാലകം തള്ളിത്തുറക്കുവാന്‍


വെമ്പുന്നുവോ നിയും


എന്റെ കാമുകാ നീയും കൊതികുന്നുവോ ?


എന്നിലലിയുവാന്‍ ..എന്റെതാകുവാന്‍ ..

3 അഭിപ്രായങ്ങൾ:

  1. haiiiii ..bhagya ....... nice try ...........deepmv@gmail.com

    മറുപടിഇല്ലാതാക്കൂ
  2. അല്‍പ്പം അല്ല നല്ല വൃത്തിക്ക് പൈങ്കിളിയാ ..
    നിഷ്പക്ഷമായ അഭിപ്രായം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ